Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ
പണിയും ദൈവകൃപയാലെ
കർത്താവെന്നും വാഴുന്ന
ഭവനമൊരുക്കിടും ഞങ്ങൾ
സ്വർഗ്ഗമൊരുക്കിടും

സ്നേഹത്തിൽ പറഞ്ഞിടും
സ്നേഹത്തോടെ നൽകിടും
സ്നേഹത്തോടെ അല്ലാതെ
പെരുമാറുകയില്ല;-

ഒരുമിച്ചുള്ള ജീവിതം
ഒരുമയിൽ തന്നെ ജീവിക്കും
ഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾ
വേർപിരിയില്ല;-

കുറവുകളൊന്നും നോക്കില്ല
അയോഗ്യതയൊന്നും നോക്കില്ല
സഭയെ യേശു സ്നേഹിച്ചതുപോൽ
സ്നേഹിക്കും ഞാൻ;-

ക്ഷമിക്കുക തന്നെ ചെയ്തിടും
കോപത്തെ മരിപ്പിക്കും
ഏറ്റം നല്ലതു തമ്മിൽ കരുതി
സ്നേഹിക്കും ഞാൻ;-

പ്രാർത്ഥന ഇനിമേൽ മുടങ്ങില്ല
വചനധ്യാനം നിലക്കില്ല
ഒരുമിച്ചെന്നും പ്രാർത്ഥിക്കും
ഇനി മാറ്റമില്ല;-

പുതിയൊരു തലമുറയായ് നമുക്കു
പുതിയ ശക്തി പുതിയ കൃപ
Post Tagged with


Leave a Reply