Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുത്രനെ ചുംബിക്കാം

പുത്രനെ ചുംബിക്കാം(4)
ആരാധനയിൻ ഈ നൽനേരം
എൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനം
എൻ കീർത്തനമെൻ പ്രിയ യേശുവിനു
എൻ അധരഫലങ്ങളും രാജാവിന്

എനിക്കുള്ളതെല്ലാം ഞാൻ മറന്നിടുന്നു
എൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെ
തൻ സ്നേഹവാൽസല്യങ്ങൾ അണിഞ്ഞു
തന്‍റെ-പ്രിയ വലഭാഗമണഞ്ഞു പ്രശോഭിക്കട്ടെ

പുത്രനെ ചുംബിക്കാം(4)
ആരാധനയിൻ ഈ നൽനേരം
യേശുവേ സ്നേഹിക്കാം(2)

എന്നെ നയിക്ക നിൻ പിന്നാലെ
എന്നെ മറയ്ക്ക സ്നേഹകൊടിക്കീഴിൽ
എന്‍റെ രാത്രിയിലും ഞാൻ പാടീടട്ടെ
ഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെ

ഞാൻ നേരിൽ ദർശിച്ചിട്ടില്ലെങ്കിലും
വേറെയാരേക്കാളും നിന്നെ പ്രിയമാണ്
വീട്ടിലെത്തി നിൻ മാർവ്വിൽ ചേരുംവരെ
വഴിയിൽ പട്ടുപോകാതെ നിറുത്തിടണെ
(പുത്രനെ ചുംബിക്കാം)

ഹാ.. ഉയർപ്പിന്‍റെ പുലരിയിൽ ഞാൻ ഉണരും
തിരുമുഖകാന്തിയിൽ എന്‍റെ കൺകുളിരും
നിൻ പുഞ്ചിരിയിൽ എൻ മനം നിറയും
വെക്കമോടിവന്നു അങ്ങേ ആശ്ലേഷിക്കും

എന്നെ ഓമനപേർ ചൊല്ലി വിളിച്ചീടുമ്പോൾ
എന്‍റെ ഖേദമെല്ലാം അങ്ങു ദൂരെ മറയും
അന്തഃപുരത്തിലെ രാജകുമാരിയെപ്പോൽ
ശോഭ പരിപൂർണ്ണയായ് നിന്‍റെ സ്വന്തമാകും
(പുത്രനെ ചുംബിക്കാം)

പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ നാം
പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള
Post Tagged with


Leave a Reply