Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രാജാധിരാജൻ വരുന്നിതാ തന്‍റെ വിശുദ്ധരെ

രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ-പ്രിയ;-

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ-തന്‍റെ;-

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ-വേഗം;-

രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ
രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
Post Tagged with


Leave a Reply