Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രാജാധിരാജനെ ശ്രീയേശുനാഥനെ

രാജാധിരാജനെ ശ്രീയേശുനാഥനെ
ഞാനെന്നും സ്തുതിച്ചീടുമേ
കർത്താധികർത്തനെ ലോകരക്ഷകനെ
ഞാനെന്നും പുകഴ്ത്തിടുമേ

കൺമണിപോലെന്നെ കാവൽ ചെയ്തിടും(2)
ഉള്ളംകൈയിൽ എന്നെ വഹിക്കും
ദിവ്യവചനത്താൽ ദിനവും നടത്തും
വിശുദ്ധമാം വഴികളിൽ(2);-

നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്ത
സ്നേഹത്തെ ഓർത്തു ഞാൻ പാടും
ശാപമകറ്റി പുതുജീവൻ നൽകി
നിൻ സാക്ഷിയാക്കിയതാൽ(2);-

ഇന്നലെയും ഇന്നും അനന്യൻ തന്നെ
അൻപേറും നാഥൻ എന്‍റെ പ്രിയൻ
ഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾ
വൻകരം നീട്ടിടുമെ(2);-

രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
Post Tagged with


Leave a Reply