Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രക്ഷിതാവിനെ കാൺക പാപി നിന്‍റെ പേർക്കല്ലയോ

രക്ഷിതാവിനെ കാൺക പാപി
നിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു

കാൽവറി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു

ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക

പാപത്തിൽ ജീവിക്കുന്നവനേ
നിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ

തള്ളുക നിന്‍റെ പാപമെല്ലാം
കള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ

ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ
Post Tagged with


Leave a Reply