Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
ഒരു ദോഷവും എനിക്കുവരാതെ-ഒരു
അനർത്ഥവും നേരിടില്ല

യേശുവിൻ രക്തം എനിക്കുള്ളതാൽ
നടുങ്ങിടുന്നു സാത്താൻ (2)
ക്രൂശിൽ എന്നേശു മരിച്ചതിനാൽ
പാപത്തെ ജയിക്കും നാം(2);- രക്ത…

ദൈവമെൻ വെളിച്ചവും രക്ഷയുമാം
ഭയമെനിക്കില്ലതിനാൽ(2)
യഹോവ എന്‍റെ ജീവൻബലം
ശത്രുവെ ഭയപ്പെടില്ല(2);- രക്ത…

അമ്മതൻ കുഞ്ഞിനെ മറന്നാലും
എൻ ദൈവം മറക്കുകില്ല(2)
താതനെപ്പോലെ കരുതിടുന്നു
അഭിഷേകം ചെയ്തിടുന്നു(2);- രക്ത…

മലകൾ കുന്നുകൾ മാറിയാലും
എൻ ദൈവം മാറുകില്ല (2)
അനാദി സ്നേഹത്താൽ കരുതിടുന്നു
മാറോട് ചേർത്തിടിന്നു(2);- രക്ത…

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.