Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ

രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ്

വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ

ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;-

യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;-

ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വം
ആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;-

നിൻ രക്തത്തിന്‍റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ;-

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
Post Tagged with


Leave a Reply