Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രാജാധി രാജനേശുവെ നിൻ സന്നിധിയിൽ

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
ഞാൻ വരുന്നിതാ മോദമായ്(2)
തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2)
പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)

സോദരർ കൈവെടിയുമ്പോൾ-ഞാൻ
ഏകനെന്നു തോന്നിടും വേളയതിലും(2)
തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2)
തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി…

ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ
ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2)
എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2)
നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി…

നിൻ കൂടെയുള്ളവാസമോ-എനിക്കേ
റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2)
ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2)
നശ്വരം എന്നും നശ്വരം (2);- രാജാധി…

ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല-
യേശുവോ എന്നിൽ വളരേണം(2)
ആയതാൽ എൻ മരണം എനിക്കതു ലാഭവും(2)
ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2);- രാജാധി…

ലോകത്തിൽ ഏക ആശ്രയം: എന്ന രീതി

രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.