Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം

രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ്
ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്

കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽ
ഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽ

രാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻ
കർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽ

ഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലും
ഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻ

രണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങി
ക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾ

അന്ധകാരമതിന്‍റെ പലവിധ ബന്ധനങ്ങളകറ്റി
സന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേ

ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ : എന്ന രീതി

രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
രാത്രയിലുള്ള നിന്‍റെ കരുതലിനും
Post Tagged with


Leave a Reply