Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


രാത്രയിലുള്ള നിന്‍റെ കരുതലിനും

രാത്രിയിലുള്ള നിന്‍റെ കരുതലിനും
രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും(2)
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത(2)

ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി…

അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ(2)
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി…

യേശുനാഥന്‍റെ വരവടുത്തുപോയി
മാനസാന്തരത്തിന്‍റെ സമയമായി(2)
നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)

അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)
ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി…

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.