Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രാത്രിയില്ലാ സ്വർഗേ തത്ര വസിപ്പോർക്കു

രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു
നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം

പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ;
വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ

കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ
നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.

വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ
വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും

രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ
കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും

ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ
ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും

മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ
ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.