Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ

രീതി: രാജാധി രാജൻ മഹിമയോടെ

സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ
മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ

ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ
പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം
ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം

നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ

സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ

രത്തം ജയം ഓ ഹോ രത്തം ജയം
രാജാധി രാജനേ ദേവാധി ദേവനേ
Post Tagged with


Leave a Reply