Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച

രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച പരാ

രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ
രോഗികളിൻ വൈദ്യനെ-നീയി
രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം
വേഗം നല്കീടണമേ;-

രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ
നല്കിയ രക്ഷകനെ-ഇപ്പോൾ
രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ
വേദനപ്പെട്ടീടുന്നു;-

രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ
കാണുന്നെങ്കിൽ പ്രിയനെ-അതീ
രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ
ഏറെ നല്കീടണമെ;-

നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ-
ളുന്മൂലം ചെയ്തിടാമെ – നാഥാ
നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം
തന്നീടണേ ദയവായ്;-

പാടും ഞാനേശുവിന്ന് : എന്ന രീതി

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.