Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ

രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല-
രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചു

വ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ-
വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ;-

എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശു
ശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്;-

തന്‍റെ പാദപീഠമെന്‍റെ വൈദ്യശാലയാം
അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്;-

ഔഷധം എനിക്കവന്‍റെ ദിവ്യവചനം ഈ
സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്;-

വ്യാധിയിലെന്‍റെ കിടക്കമാറ്റി വിരിക്കുന്നു ബഹു
മോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു;-

യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെ
യേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ;-

രത്തം ജയം ഓ ഹോ രത്തം ജയം
രാജാധി രാജനേ ദേവാധി ദേവനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.