Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സന്തോഷമേ ഇന്നു സന്തോഷമേ

സന്തോഷമേ ഇന്നു സന്തോഷമേ
ജീവിത യാത്രയിൽ സന്തോഷമേ(2)

രോഗമുണ്ട് ദുഃഖമുണ്ട്
ഭാരങ്ങളും പ്രയാസങ്ങളും(2)
എങ്കിലും നീ സന്തോഷിക്കൂ
കർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ…

കാഹളങ്ങൾ കേട്ടിടാറായ്
കർത്തനവൻ വന്നിടാറായ്(2)
ആകയാൽ നീ സന്തോഷിക്കൂ
ആ മുഖം നീ കണ്ടിടാറായ്(2);- സന്തോ…

പൂർവ്വ പിതാക്കൾ അപ്പോസ്തോലർ
വിശുദ്ധന്മാർ ദൂതഗണം(2)
അവരോടോപ്പം നീ സന്തോഷിക്കൂ
ദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…

സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
സന്തതം സ്തുതിചെയ്യുവിൻ പരനെ
Post Tagged with


Leave a Reply