Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വ പാപക്കറകൾ തീർത്തു നരരെ

സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ

യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ

കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ

മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ

നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ

വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ

സർവ്വശക്തനാം യേശുവെന്‍റെ കൂടെ
സർവ്വ നന്മകളിന്നുറവാം
Post Tagged with


Leave a Reply