Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വ നന്മകളിന്നുറവാം

സർവ്വ നന്മകളിന്നുറവാം
സർവ്വ വല്ലഭനാം യേശുവേ
തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ
തവ കൃപ മതി അടിയനെന്നും

കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ
പടകേറ്റവും ഉലഞ്ഞിടുമ്പോൾ
അമരത്തവൻ അണഞ്ഞിടുകിൽ
അകതാരിൽ നൽ ആശ്വാസവും;-

ഉള്ളം തകരുന്ന വേളകളിൽ
ഉയിരേകും തൻ തിരുക്കരത്താൽ
മനം ക്ലേശത്താൽ നുറുങ്ങീടിലും
മറച്ചീടും തൻ ചിറകടിയിൽ;-

ശരണാർത്തരിൽ കനിവുള്ളവൻ
കരുണാർദ്രനാം ഈശനവൻ
ശരണം ദിനം തിരുചരണം
ശക്തി ദായകനെൻ പരൻ താൻ;-

സന്തതം സ്തുതിചെയ്യുവിൻ പരനെ
സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
Post Tagged with


Leave a Reply