സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാ
സർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർ
കീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെ
എണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാ
ഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ;-
വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ
മാനമായ് ചമച്ചദേവാ നാഥനെ മഹേശാ;-
ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്ന
ജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ;-
വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്ന
അക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ;-
ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രം
തമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ;-
ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്‍റെ
ശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ;-
ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കും
വൻമഴയും നൽവെയിലും നൽകുന്ന മഹേശാ;-
സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലും
സ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ;-
മൂവുലകം നിന്‍റെ പാദം തന്നിൽ വണങ്ങീടും
നിൻ മഹത്വം വെളിപ്പെടുമാദിനം മഹേശാ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള