Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സകലവും ഉണ്ടെനിക്കേശുവിങ്കൽ

സകലവും ഉണ്ടെനിക്കേശുവിങ്കൽ
അവൻതന്നെയെനിക്കുള്ള ബലം മുഴുവൻ
ധനത്തിലുമവനോടു തുല്യനായി
ട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല

എത്തിപ്പോകാതുള്ള നിക്ഷേപം ഞാൻ
കർത്തന്‍റെ കൈകളിൽ കാണുന്നുണ്ട്
ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവും
ഭയത്തിനൊരവകാശം കാണുന്നില്ല

ശത്രുക്കളെ ജയിക്കുന്നതിനായ്
നിത്യവും ബലമവൻ നൽകീടുന്നു
എതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻ
കരുത്തനാം ശിംശോനായ് കാക്കുന്നെന്നെ

ശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെ
ദേഹബലം കുറഞ്ഞീടുമെങ്കിൽ
ദയയുള്ള നാഥനാം യേശുവെന്നെ
ദലീലയെത്തകർക്കുവാൻ ബലപ്പെടുത്തും

ഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം
നശിക്കുന്ന ഭയങ്കര കാഴ്ചകാണാം
അതിനുടെ മദ്ധ്യേ നാം വീണുപോകാ
തിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാം

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി

സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇല്ലില്ല
സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലും
Post Tagged with


Leave a Reply