Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ

തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ

രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ

തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ;-

സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
സകലവും ഉണ്ടെനിക്കേശുവിങ്കൽ
Post Tagged with


Leave a Reply