ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-
Read Moreജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ നാമത്തിൽ ജയംജയം ജയം യേശുവിൻ രക്തത്താൽ ജയം(2)പോരാടുവിൻ നാം പോരാടുവിൻഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാംക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാംവചനമെന്ന വാളെടുത്തു പോരാടിടാം(2)വിശ്വാസ പരിചയേന്തി ശക്തരായി നാംപ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ…തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ലനന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകുംയേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ…സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾനിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)അന്ധകാരബന്ധനങ്ങൾ ആകെ മാറിടുംഅന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ…
Read Moreജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ
ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ!ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ!ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചുനമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചുമൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽനിത്യജീവന്‍റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽമണ്മയമാം ഈ ശരീരം ആത്മമയമാകുവാൻകാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിട്ടും രക്ഷകൻനെടുവീർപ്പും കണ്ണുനീരും ദു:ഖവും വിലാപവുംനൊടിനേരംകൊണ്ടു തീരും പിന്നെയില്ലോർ ശാപവുംജീവനുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കുംഎന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും
Read Moreജയം തരുമെ യേശു ജയം തരുമെ
ജയം തരുമെ യേശു ജയം തരുമെനാം എന്തിനു ഭാരപ്പെടുന്നു.നേർവഴിയിലോരോ നാളും നടത്തീടുമെനാം എന്തിനു ഭയപ്പെടുന്നുതോൽവിയില്ല. നമുക്കിനി തോൽവിയില്ലല്ലോമരിച്ചുയർത്തെഴുന്നേറ്റ യേശുവുണ്ടല്ലോഭയമില്ലിനി ഭയമില്ലിനി ഒരുനാളും ഭയമില്ലിനിശത്രഗണങ്ങൾ നമുക്കെതിർവന്നാലുംദൂതഗണത്തിന്‍റെ കാവലുണ്ടലോതളരുകില്ല ഞങ്ങൾ തളരുകില്ലഒരുനാളും തളരുകില്ല;- തോൽവിയില്ലരോഗങ്ങളാലെൻ മേനി ക്ഷയിച്ചെന്നാല്ലുംശോകങ്ങളാലെൻ മനം തളർന്നെന്നാലുംനല്ല വൈദ്യനായി ഈ നാഥൻ വരുമെസൗഖ്യത്തിന്‍റെ കരവുമായി;- തോൽവിയില്ലയേശുവിന്‍റെ രക്തത്തിൽ ആശ്രയിച്ചിടാംയേശുവിന്‍റെ നാമത്തിൽ ആജ്ഞാപിച്ചിടാംഅഴിഞ്ഞിടുമെ എല്ലാ ബന്ധനങ്ങളുംവിടുവിപ്പാൻ യേശുവുണ്ടല്ലോ;- തോൽവിയില്ല
Read Moreജയമെടുപ്പിൻ നാം ജയമെടുപ്പിൻ
ജയമെടുപ്പിൻ നാം ജയമെടുപ്പിൻയേശുവിന്‍റെ നാമത്തിൽ ജയമെടുപ്പിൻഅത്ഭുതമടയാളമവനിലുണ്ട്അഗതികൾക്കഭയവും അവനിലുണ്ട്ആശ്രയിപ്പിൻ – വിശ്രമിപ്പിൻഅവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ…ജയത്തിനു കുതിരകൾ വ്യർത്ഥമത്രേവീരനും തൻബലത്താൽ വിടുതലുണ്ടോ?സൈന്യത്താലും – ശക്തിയാലുമല്ലആത്മബലത്താൽ ജയമെടുപ്പിൻ;- ജയ…വിശ്വാസത്താൽ നീതി നേടിടുവിൻ-ബലഹീനതയിൽ ബലം പ്രാപിക്കുവാൻവാഗ്ദത്തങ്ങൾ – വിശ്വസിപ്പിൻവിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ…ശത്രുവിന്നായുധം വയ്പ്പിച്ചവൻക്രൂശിൽ ജയോത്സവം കൊണ്ടതിനാൽനിർഭയരായ് – നിരാമയരായ്ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…
Read Moreജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻ
ജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻകൃപ തന്ന ദൈവത്തിനു സ്തോത്രംജയഘോഷം വീണ്ടും ഉയർത്തിടുവാൻബലം തന്ന ദൈവത്തിനു സ്തോത്രംജയ ജയ വീരനാം യേശുവിന്‍റെ നാമത്തിൽജയം തന്ന ദൈവത്തിനു സ്തോത്രംജയിക്കാനായ് നാം രക്ഷിക്കപ്പെട്ടുപറക്കുവാനായ് നാം വിളിക്കപ്പെട്ടുജയിക്കും നാം ജീവിത യാത്രയതിൽപറക്കും നാം സ്വർഗ്ഗീയ ദേശമതിൽ; – ജയത്തി…കഷ്ടതയിന്മേൽ ജയം ദൈവം തന്നീടുംപട്ടിണിയിന്മേൽ ജയം ദൈവം തന്നീടുംപാപത്തിന്‍റെ മേൽ ജയം രോഗത്തിന്‍റെ മേൽ ജയംയേശുവിന്‍റെ നാമത്തിൽ ജയമുണ്ടല്ലോ;- ജയത്തി..
Read Moreജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാംവൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാംപാടാം ജയ് ജയ് ജയ്കൂരിരുൾ മേഖല നീങ്ങാറായ്പ്രത്യാശയിൽ കതിരൊളി വീശാറായ്പുതുമ കണ്ടുണരുമാപുലരിയിൽഹാല്ലേലുയ്യ;- ജയ്…നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽനാമോ ഇഹേ പരദേശികളാംനമ്മുടെ രാജാവേശുപരൻഹാല്ലേലുയ്യ;- ജയ്…വരുമേശു രാജാധി രാജാവായ്വാഴും തൻ രാജ്യ നാം അവൻകൂടെതകരും ദുർ-ഭരണത്തിൻഗതികേടെല്ലാംഹാല്ലേലുയ്യ;- ജയ്…മടങ്ങിടും എല്ലാ മുഴങ്കാലുംഅവനെ അധിപനെന്നാർത്തിടുമേനടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽഹാല്ലേലുയ്യ;- ജയ്…ഇല്ലിനി ദുഃഖവും കണ്ണീരുംഎല്ലാ പഴികളും നീങ്ങിടുമേവല്ലഭൻ നമുക്കെന്നും അഭയമതേഹാല്ലേലുയ്യ;- ജയ്…
Read Moreജയവീരരായ് നാം പോർ വീരരായ്
ജയവീരരായ് നാം പോർ വീരരായ്ജയത്തിൻ കാഹളം മുഴക്കീടുക (2)പ്രീയൻ വേഗം ആഗമിക്കാറായ്നാം കാഹളം മുഴക്കിടാം വീരരേ (2)കർത്തൻ തൻ വേല ചെയ്ത നാൾ കഴിക്കുകപാർത്തലത്തിൽ തൻ വേല തികയ്ക്കാം (2)പോർചെയ്യുക നാം പേർവീരരേ-തൻജയക്കൊടി നാം ഉയർത്തീടുക (2)പ്രിയൻ വേഗം വാനമേഘ വന്നിടുമേകാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2)വേഗം ഒരുങ്ങീടുക തിരുസഭയെ നാംജയത്തിൻ കാഹളം മുഴക്കിടുക (2)തന്നോടുകൂടെ പന്തിയിരിക്കുംതനിക്കായ് കാത്തിരിക്കും തൻ വിശുദ്ധർ (2)തന്നോടുകൂടി നിത്യം വാഴുമേ തൻസ്തുതികൾ അവർ മുഴക്കീടുമേ (2)
Read Moreജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്ഞാനെന്നാളും പാടിടുംരാജാധിരാജൻ നീ ദേവാധിദേവൻ നീഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ;-വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി;-കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽകരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും;-
Read Moreജയിക്കുമേ സുവിശേഷ ലോകം ജയിക്കുമേ നശി
ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേപേയുടെ ശക്തികൾ നശിക്കുമേസകല ലോകരും യേശുവിൻ നാമത്തിൽവണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേകൂടുവിൻ സഭകളേ വന്നു പാടുവിൻ യേശുവിൻ കീർത്തി കൊണ്ടാടുവിൻസുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻമനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണംജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടിഘോഷത്തോടുയർത്തിടേണം വേഗം;- മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻവെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെഉയർത്തി താൻ യേശുനാഥന്‍റെ രക്ഷയിൻ കൊടിഘോഷത്തോടുയർത്തിടേണം നമ്മൾ;-ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻബുദ്ധിജ്ഞാനത്തെയും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

