ഹാ മനോഹരം യാഹെ നിന്‍റെ ആലയം
ഹാ മനോഹരം യാഹേ നിന്‍റെ ആലയംഎന്തൊരാനന്ദം തവ പ്രാകാരങ്ങളിൽദൈവമേ എന്നുള്ളം നിറയുന്നുഹല്ലേലുയ്യാ പാടും ഞാൻദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻതന്മക്കൾക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ലനേരായ് നടപ്പവർക്ക്ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾമീവൽപക്ഷിക്കും ചെറു കുരികിലിനുംരാവിലെ നിൻനന്മകളെ ഓർത്തുപാടി സ്തുതിച്ചിടുന്നു;- ദൈവം…ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽകണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം)മാറ്റും അനുഗ്രഹമായ്;- ദൈവം…
Read Moreഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2) എൻ ദൈവമേ കൈവിട്ടതെന്തേ (2). പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം… കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം… അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…
Read Moreഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ ഹാലേലൂയ്യ… ഹാലേലൂയ്യ… നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;- എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച് ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ(2) ദാവിദുഗോത്രത്തിൻ സിംഹമായോനെ ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ നീ തുറന്നാൽ അത് അടയ്ക്കുവതാര് നീ അടച്ചാൽ അത് തുറക്കുവതാര്;- ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ മടങ്ങിടുമേ സർവ്വമുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ;- മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന് മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read Moreഎല്ലാവരും യേശുനാമത്തെ എന്നേക്കും
എല്ലാവരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ!(2) മന്നനായ് വാഴിപ്പീൻ, ദൂതർ നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ നാം വാഴ്ത്തീൻ യേശുവേ! യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2) പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2) വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2) ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2) നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ
Read Moreഎഴുന്നള്ളുന്നേശു രാജാവായ് കർത്താവായ്
എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ് ഭരണം ചെയ്തിടുവാൻ ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2) യേശുവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ(2) രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും ബന്ധനം എല്ലാം തകർന്നിടുമേ കുരുടരും മുടന്തരും ചെകിടരുമെല്ലാം സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;- ഭയമെല്ലാം മാറും നിരാശ നീങ്ങും വിലാപം ന്യത്തമായ് തീർന്നിടുമെ തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം പെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും […]
Read Moreഎഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം
എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നു യഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക കൂരിരുൾ തിങ്ങിയ വീഥിയതിൽ വഴി കാണാതുഴലുന്ന പഥികനു നീ വഴികാട്ടും ദീപമായ് എരിഞ്ഞിടുക പ്രകാശഗോപുരമായ് നിന്നീടുക;- എഴു… ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീ മോചനമതേകുമീ ബന്ധിതർക്കു മാനവ ചേതന പുൽകിയുണർത്തു മാനസമതീശനു മന്ദിരമാക്കാൻ;- എഴു… തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ തമസ്സിന്‍റെ കോട്ടകൾ തകർത്തിടുക താതസുതാത്മനെ വണങ്ങിടുക തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…
Read Moreഎഴുന്നേൽക്ക എഴുന്നേൽക്ക
എഴുന്നേൽക്ക എഴുന്നേൽക്ക യേശുവിൻ നാമത്തിൽ ജയമുണ്ട് തോൽവിയില്ല ഇനി തോൽവിയില്ല തോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ട എന്‍റെ ചിന്ത ജയം മാത്രം എന്‍റെ ലക്ഷ്യം ജയം മാത്രം എന്‍റെ വാക്കും ജയം മാത്രം ദൈവം നൽകും ജയം മാത്രം ശരീരമേ ജീവൻ പ്രാപിക്ക കുറവുകൾ നീക്കി ജീവൻ പ്രാപിക്ക നാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക ബന്ധങ്ങളേ ജീവൻ പ്രാപിക്ക ബുദ്ധിശക്തിയേ ജീവൻ പ്രാപിക്ക ധനസ്ഥിതിയേ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ […]
Read Moreഏക പ്രത്യാശയാകും യേശുവേ
ഏക പ്രത്യാശയാകും യേശുവേ നീയാണെൻ സങ്കേതവും ബലവും നിൻ നാമമെത്രയോ ശ്രേഷ്ടം സർവ്വഭൂവിൽ നാമങ്ങളേക്കാൾ മഹത്വത്തിൻ പ്രത്യാശയാം യേശു ക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക… കഷ്ടങ്ങളിലേറ്റ തുണയാം എൻ ശോകം നീക്കിടും നാഥാ താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ വാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക… നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻ എന്നിൽ നിൻ കൃപ പകർന്നിടേണം നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ പൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക… സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും അതി ശ്രേഷ്ടമായ എൻ ഭവനം ആ നിത്യമായ […]
Read Moreഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ
ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ ഏക സത്യദൈവമേയുള്ളൂ.. ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട് ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട് കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക… ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏക പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ് കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏക സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ് സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

