ഇനിമേൽ എനിക്കില്ലോർ ഭയം
ഇനിമേൽ എനിക്കില്ലോർ ഭയം വിശ്വാസക്കപ്പലിൽ കാറ്റുകൾ അടിച്ചാൽ തിരകൾ മേൽ അലഞ്ഞാൽ നാശത്തിൻ പാറമേൽ തട്ടിയിട്ടുടയാ തേശു എൻ പ്രിയനേ കാണുമേ ഞാൻ കാണുമേ ഞാൻ കാണുമേ ഞാൻ (2) സ്വർഗ്ഗ സിയോൻ പുരിയവിടെയെത്തീ ട്ടേശുവെൻ പ്രിയനേ കാണുമേ ഞാൻ ഉണ്ടൊരു തിരശീലയെന്റെ മുൻപിൽ അതിവിശുദ്ധ സ്ഥലമവിടെയത്രേ എനിക്ക് വേണ്ടി വന്നു മരിച്ചു പ്രിയൻ എനിക്കൊരു പാർപ്പിടമൊരുക്കുവാൻ പോയ് ഹാലേലുയ്യ ഹാലേലുയ്യ (2) എനിക്ക് വേണ്ടി മരിച്ച പ്രിയൻ എനിക്കൊരു പാർപ്പിടമൊരുക്കുവാൻ പോയ് ഞാനിവിടെ അല്പം താമസിക്കു- […]
Read Moreഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളൂ ഞാനപ്പനെ നിന്‍റെ ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനമ്പൂതി സന്തോഷിക്കുന്നത്യന്തം പുത്രന്‍റെ സ്നേഹത്തെ കൂശ്ശിന്മേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു എന്നെ മിത്രമാക്കീടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമെ ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ പുത്രനെ തന്നല്ലോ നീ ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം നീചനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു യേശു നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേല്പിച്ചല്ലോ കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ കൂട്ടുകാരും വെറുത്തു എന്നാൽ കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയസ്നേഹിതൻ […]
Read Moreഇത്രമാത്രം സ്നേഹം നൽകിടുവാൻ
ഇത്രമാത്രം സ്നേഹം നൽകിടുവാൻ എന്നിൽ എന്തു നന്മകണ്ടണ്ടു നാഥാ കണ്ടിട്ടും ഞാൻ കാണാതെ പോയി നിൻറെ സ്നേഹമെന്നെ തേടി എത്തി യോഗ്യതയില്ല നിൻ നാമം പറയുവാൻ യോഗ്യനാക്കി എന്നെ തീർത്ത നാഥനേ എന്തു നൽകും ഞാൻ നിൻ തിരു മുൻപിൽ ഒന്നുമില്ലാ നാഥാ തന്നീടുവാൻ കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേ സ്വാന്തനത്തിൻറെ ഉറവിടമേ അറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ് അരികിൽ വന്നീടുന്ന ആത്മനാഥനേ
Read Moreഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ എത്രയോ നല്ലവൻ എന്‍റെ ദൈവം ഇത്രനാളും ഞാൻ രുചിച്ചതല്ലേ എത്രയോ നിസ്തുലം അവന്‍റെ സ്നേഹം എണ്ണിക്കൂടാത്തതാം നന്മകൾ നൽകി ഇന്നയോളമെന്നെ നടത്തിയില്ലേ… കാലിടാതെൻ മനമിടാതെ കാതരവഴികളിൽ കൂടെവരും ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ നീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ… ജീവിത വേനൽ ചൂടിലെൻ ജീവൻ വാടിയുലഞ്ഞു കരിഞ്ഞാലും തൻ സ്നേഹമഴയാലെന്നിൽ തൻ പുതു- ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ… കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും കൂടെയുണ്ടെന്നുടെ നല്ലിടയൻ ഞാൻ പോലുമറിയാതെന്റെ വഴിയിൽ കാവലായിടും സ്നേഹമവൻ:- എണ്ണിക്കൂടാ…
Read Moreഇത്രനല്ലവൻ മമ ശ്രീയേശു
ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളു? മിത്രമാണെനിക്കവനെന്നാളും എത്ര താഴ്ചകൾ ഭൂവി വന്നാലും അതിമോദം നാഥനു പാടിടും സ്തുതിഗീതം നാവിലുയർന്നിടും ഇത്രനല്ലവൻ മമ ശ്രീയേശു ക്രിസ്തുനാഥനെന്നിയെയാരുള്ളൂ? അവനുന്നതൻ ബഹുവന്ദിതനാം പതിനായിരങ്ങളിൽ സുന്ദരനാം ഭൂവി വന്നു വൈരിയെവെന്നവനാം എനിക്കാത്മരക്ഷയെ തന്നവനാം ഒരുനാളും കൈവിടുകില്ലെന്നെ തിരുമാർവ്വനിക്കഭയം തന്നെ വരുമാകുലങ്ങളിലും നന്നെ തരുമാശ്രയം തകരാറെന്യേ പ്രതികൂലമാണെനിക്കീ ലോകം അതിനാലൊരെള്ളളവും ശോകം കലരേണ്ടെനിക്കവനനുകൂലം ബലമുണ്ടു യാത്രയിലതുമൂലം സത്യസാക്ഷിയായ പ്രവാചകനും മഹാശ്രേഷ്ഠനായ പുരോഹിതനും നിത്യരാജ്യസ്ഥാപകൻ രാജാവും എന്റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാ
Read Moreഇത്ര ആഴമാണെന്നറിഞ്ഞില്ല
ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ നിന്‍റെ സ്നേഹം എന്നേശുവേ (2) എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ നിന്‍റെ ത്യാഗം ക്രൂശിലെ (2) പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു (2) ഇത്ര ആഴമാണെന്നറിഞ്ഞില്ല ക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ എനിക്കായ് എന്നോർത്തീടുമ്പോൾ (2) എന്‍റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ പ്രിയനേ (2) പാപിയാണെങ്കിലും വേഗം നീ വരുന്നതും ചേർപ്പതും നീ കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2) എന്‍റെ ജീവനല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല […]
Read Moreഇതെന്തു ഭാഗ്യമേശുനാഥനോടു
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ! ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ! ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ്നേഹിതൻ ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ തനിക്കു തുല്യനില്ല ഭൂവിലന്യനിത്ര നല്ലവൻ കരുത്തനാമവൻ കരത്തിനാൽ പിടിച്ചിരിക്കയാൽ ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ് അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയായ് വിനാശമില്ലെനിക്കിനിയനാമയം വസിച്ചിടാം നശിക്കുമീ ധരയ്ക്കുമീതിലുള്ളതൊക്കെയെങ്കിലും നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചലം പ്രമോദമെന്നു ഭൂമിയർ ഗണിച്ചിടുന്നതൊക്കെയും പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ പ്രസാദമുള്ളതെന്തവന്നതെന്നറിഞ്ഞമർന്നിടാം
Read Moreഇതുവരെ എന്നെ നടത്തിയ ദൈവം
ഇതുവരെ എന്നെ നടത്തിയ ദൈവം ഇനിയും നടത്തുമല്ലോ ഇന്നലെ അതിശയം ചെയ്തവൻ യേശു ഇനിയും ചെയ്യുമല്ലോ സന്തോഷിക്കും ഞാൻ സന്തോഷിക്കും യേശുവിൽ സന്തോഷിക്കും നടത്തും എന്നെ ദൈവം തിരുഹിതം പോൽ മറുകര ചേരും വരെ മനുഷ്യൻ കനിഞ്ഞാൽ എന്തു തരും ഒരു തുരുത്തി ജലം മാത്രം ദൈവം തുറന്നാൽ ഉറവയത്ര ഇന്നും വറ്റാത്ത ഉറവയത്ര;- സന്തോഷി കാണുന്നതല്ല കേൾക്കുന്നതല്ല. വചനമത്ര സത്തിയം എനിക്കായ് അരുളിയ വാഗ്ദത്തം എല്ലാം നിറവേറും നിശ്ചയമെ;- സന്തോഷി എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലും […]
Read Moreഇതുവരെയെന്നെ കരുതിയ നാഥാ
ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകിൽ പിന്നെ കുറവൊരു ചെറുതും വരികില്ല പരനേ അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ പരിമളതൈലം പകരുമെൻ ശിരസ്സിൽ പരിചിതർ പലരും പരിഹസിച്ചെന്നാൽ പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും വരെയെനിക്കരുളുമരുമയൊടഭയം കരുണയിൻ കരത്തിൻ കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്കു ഇരവിലെന്നൊളിയായ് പകലിലെൻ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികിൽ വഴിപതറാതെ കരം […]
Read Moreഇതുപോൽ നല്ലൊരു രക്ഷകൻ
ഇതുപോൽ നല്ലൊരു രക്ഷകൻ ശ്രീയേശുവല്ലാതില്ല മണ്ണിലും വിണ്ണിലുമേ പാപികളാകും മാനവർക്കായ് പരലോകം വിട്ടു ധരയിൽ വന്നു പരിശുദ്ധൻ ക്രൂശിൽ നിണം ചൊരിഞ്ഞു പാപിക്കു മോക്ഷത്തിൻ വഴി തുറന്നു മരണത്തിൻ ഭീതി പൂണ്ടിനിയും ശരണമറ്റാരും വലഞ്ഞിടാതെ മരണം സഹിച്ചു ജയം വരിച്ച് പരമരക്ഷകനിലാശ്രയിക്ക സത്യമായ് തന്നിൽ വിശ്വസിച്ചാൽ നിത്യശിക്ഷാവിധി നീങ്ങിടുമേ രക്ഷകനെയിന്നു തിരസ്കരിച്ചാൽ രക്ഷയ്ക്കായ് വേറില്ല വഴിയുലകിൽ മുൾമൂടി നൽകി നിന്ദിച്ചയീ മന്നിതിൽ മന്നനായ് വന്നിടുമേ പൊന്മുടി ചൂടി വന്ദിതനായ് മന്നിടം നന്നായ് ഭരിച്ചിടും താൻ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

