Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

അൻപാർന്നൊരെൻ പരൻ ഉലകിൽ

അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ […]

Read More 

അന്നാളിലെന്തൊരാനന്ദം ഓ

അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു പോയതുപോലെ നമ്മുടെ നായകൻ വരും നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും ഓഓ സ്തോത്രം പാടുമെല്ലാവരും ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും ഖിന്നത മാറും തീരാവിനകൾ തീരും ഓഓ എല്ലാ കണ്ണീരും തോരും വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും ഓഓ പേയിൻ സേനകൾ കേണീടും മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ ധരയിൽ മുഴങ്ങുമെങ്ങും […]

Read More 

അഞ്ചു കല്ലെടുത്തുവച്ചു

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് എ ലെ ലേ… എ ലെ ലേ… യോശുവായും കൂട്ടുകാരും ഏഴുകാഹളങ്ങൾ കയ്യിലേന്തിയും കോട്ട ചുറ്റി നടന്നു ഹേ ഹേ ഹേ ഏഴു വട്ടം നടന്നു ഹോ ഹോ ഹോ ഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നു അഞ്ചപ്പം രണ്ടു മീനും യേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾ അയ്യായിരം പേര് ഹേ ഹേ ഹേ തൃപതരായി തീർന്നു ഹോ ഹോ ഹോ ബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു

Read More 

അണിഅണിയായി പടയണിയായ്

അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് സേനാ നായകനേശുവിനായ് അണയാം അടർക്കളത്തിൽ അണിഅണിയായി പടയണിയായ് അടരാടും പടയണിയായ് മൃതു ജയിച്ചവനേശുവിനായ് അണയാം അടർക്കളത്തിൽ(2) ദൈവത്തിൻ സർവ്വായുധവും ധരിച്ചു നാം മുന്നേറിടണം(2) ശത്രുവിൻ എല്ലാ ചുവടുകളും ചെറുത്തു തോൽപ്പിക്കുക വേണം(2) വരിച്ചിടും നാം വിജയം(4) അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ യേശുവിൻ ഉന്നതനാമത്തിൽ ശത്രുവെ-വെന്നീടാം(2);- അണി… സത്യത്താൽ അര മുറുക്കിടാം നീതികവചവും ധരിച്ചിടാം (2) രക്ഷാശിരസ്ത്രം അണിഞ്ഞിടാം സുവിശേഷത്തിൻ ഒരുക്കമായ് (2) പാദരക്ഷകളണിയാം (4) അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ […]

Read More 

അങ്ങേകും ദാനങ്ങളോർത്താൽ

അങ്ങേകും ദാനങ്ങളോർത്താൽ അങ്ങേകും പദവികളോർത്താൽ അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ ഹാലേലുയ്യാ ഹാലേലുയ്യാ (4) നിൻ സാന്നിധ്യം മതി ഞങ്ങൾക്ക് നിൻ കൃപകൾ മതി ഞങ്ങൾക്ക് നിൻ പൊൻമുഖം കണ്ടിടുമ്പോൾ എൻ ദുഖമെല്ലാം മാറിപ്പോകും(2) ഹാലേലുയ്യാ ഹാലേലുയ്യാ (4) അങ്ങെന്നെ നടത്തുന്നതോർത്താൽ അങ്ങെന്നെ പുലർത്തുന്നതോർത്താൽ അങ്ങെന്നെ മാനിക്കുന്നതോർത്താൽ ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ ഹാലേലുയ്യാ ഹാലേലുയ്യാ (4) നിൻ സാന്നിധ്യം മതി ഞങ്ങൾക്ക് നിൻ കൃപകൾ മതി ഞങ്ങൾക്ക് […]

Read More 

അങ്ങേക്കാൾ വേറെ ഒന്നിനെയും

അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ (2) അന്ത്യം വരെയും ചിറകിൻ മറവിൽ എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾ… ക്ഷീണിതൻ ആകുമ്പോൾ തോളതിൽ വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;- അങ്ങേക്കാൾ…

Read More 

അങ്ങെ മാത്രം നോക്കുന്നു

അങ്ങെ മാത്രം നോക്കുന്നു അങ്ങിൽ മാത്രം ചാരുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങെ ആശ്രയിക്കുന്നു അങ്ങിൽ ഞാൻ വീഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങിൽ ഞാൻ മറയുന്നു അങ്ങിൽ ഞാൻ താഴുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങിൽ വിശ്വസിക്കുന്നു അങ്ങിൽ ജീവിച്ചീടുന്നു സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2) അങ്ങെ പോലെ യോഗ്യനെ ആരുമില്ലേ യേശുവേ ആരാധ്യനെ നീ മാത്രമെ എന്നെന്നുമെ എൻ യേശുവെ സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)

Read More 

അങ്ങെ ആരാധിക്കുന്നതാണെൻ ആശ

അങ്ങെ ആരാധിക്കുന്നതാണെൻ ആശ…(2) അങ്ങെ ആരാധിക്കുന്നതാണെൻ വാഞ്ച…(2) അങ്ങെ ആരാധിക്കുന്നു…(2) യേശു രാജാവിനെ…(2) അങ്ങെ സ്തുതിക്കുന്നതാണെൻ ആശ…(2) അങ്ങെ സ്തുതിക്കുന്നതാണെൻ വാഞ്ഛ…(2) അങ്ങെ സ്തുതിക്കുന്നു…(2) യേശു രാജാവിനെ…(2) അങ്ങെ ഉയർത്തുന്നതാണെൻ ആശ…(2) അങ്ങെ ഉയർത്തുന്നതാണെൻ വാഞ്ഛ…(2) അങ്ങെ ഉയർത്തുന്നു…(2) യേശു രാജാവിനെ…(2) അങ്ങെ സ്നേഹിക്കുന്നതാണെൻ ആശ…(2) അങ്ങെ സ്നേഹിക്കുന്നതാണെൻ വാഞ്ഛ…(2) അങ്ങെ സ്നേഹിക്കുന്നു…(2) യേശു രാജാവിനെ…(2) അങ്ങെ ഘോഷിക്കുന്നതാണെന്‍റെ ആശ…(2) അങ്ങെ ഘോഷിക്കുന്നതാണെന്‍റെ വാഞ്ഛ…(2) അങ്ങെ ഘോഷിക്കുന്നു… യേശു രാജാവിനെ…(2) അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ ആശ…(2) അങ്ങെ പ്രശംസിക്കുന്നതാണെന്‍റെ […]

Read More 

അങ്ങയെ ഞാൻ വന്ദിക്കുന്നെ

അങ്ങയെ ഞാൻ വന്ദിക്കുന്നെ അങ്ങാണെന്‍റെ സ്രിഷ്ടിതാവ് അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ അങ്ങാണെന്‍റെ സർവ്വസ്വവും ആരാധനാ ആത്മ നാഥന് ആരാധനാ യേശു നാഥന് സൌഖ്യവും നീ സമൃദ്ധിയും നീ മാർഗ്ഗവും നീ ജീവനും നീ സാന്നിധ്യം നീ തേജസ്സും നീ ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ… സ്വർഗ്ഗത്തേക്കാൾ സുന്ദരനെ സുര്യനെക്കാൾ ശോഭിതനെ നിൻ നിഴലായി മാറ്റി എന്നെ ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ…

Read More 

അനന്ത സ്നേഹമേ അവർണ്യ രൂപനേ

അനന്ത സ്നേഹമേ അവർണ്യ രൂപനേ ആത്മനാഥനേ എൻ മോക്ഷമേ (2) അമേയമാം നിൻ മഹത്വവും അനസ്യൂതമാം നിൻ മൊഴികളും അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും അവിരാമം അഭികാമ്യം എൻ ജീവിതം (2) എൻവഴിയിൽ നല്ലിടയൻ എന്റെ രക്ഷകൻ ഇടറിവീഴും വേളകളിൽ തുണയാകണേ എൻവഴിയിൽ നിന്റെ നാദം കാതോർക്കുവാൻ എന്നുമെന്നെ നിന്റെ തോളിൽ നീ വഹിക്കണേ പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ അവിരാമം അഭികാമ്യം എൻ ജീവിതം (2) കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻ ക്രൂശിതനായ് മർത്യ […]

Read More