സമയമിനി അധികമില്ല കാഹളം വാനിൽ
സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ മണവാളന്‍റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ […]
Read Moreസങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ
സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെ തിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽ നിന്നെന്നെ വീണ്ടെടുത്തു പുതുജീവൻ തന്നു അനുഗ്രഹം പകർന്നു സ്വർഗ്ഗത്തിലിരുത്തിയെന്നെ;- തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽ പരിഭ്രമമില്ലെനിക്കു അലകളിൻമീതെ നടന്നൊരുനാഥൻ അഭയമായുണ്ടെനിക്ക്;- അവനെന്നെ ശോധന ചെയ്തിടുമെങ്കിലും പരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതു വിധമെന്നെ നടത്തിയാൽ മതിയെന്നും;- ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽ പുതുവുടൽ ധരിച്ചണയും കൃപയുടെ നിത്യ ധനത്തിന്‍റെ വലിപ്പം പൂർണ്ണമായ് ഞാനറിയും;-
Read Moreസങ്കേതമാമം നൽ നഗരം
സങ്കേതമാമം നൽ നഗരം ശാന്ത സുന്ദരമാം നൽ ദേശം സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയും സർവ്വേശു രാജന്‍റെ ഭവനം കാലങ്ങളേറെ കഴിയുകയില്ല കാന്തനാം യേശു വന്നീടും കഷ്ടങ്ങളോ മാറിടുമേ കണ്ണീരിൻ വിലാപങ്ങൾ മാറും സ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽ പൊന്നിൻ പ്രഭയേറും രാജാധിരാജൻ നീതിയിൻ സൂര്യനായ് വാഴും;- ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾ മാനസ്സം നന്ദിയാൽ പിടയുന്നു പാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ് കാൽവറിക്കുരിശങ്ങേറി സ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽ പൊന്നിൻ പ്രഭയേറും […]
Read Moreസങ്കേതമേ നിന്‍റെ അടിമ ഞാനേ ഘോഷിക്കുമേ
സങ്കേതമേ നിന്‍റെ അടിമ ഞാനേ ഘോഷിക്കുമേ മനം സന്തോഷത്താൽ കർത്താവേ നീ ചെയ്ത നന്മകളെ നിത്യം നിത്യം ഞാൻ ധ്യാനിക്കുമേ അളവില്ലാ സ്നേഹത്താൽ ചേർപ്പവനെ എണ്ണമില്ലാ നന്മകൾ നല്കുന്നവനെ ശോഭിതമണാളാ മഹിമപ്രതാപാ സ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;- കർത്താവേ നിൻ ക്രിയകൾ വലിയവയെ ശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത് നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത് ഭക്തരുടെ സന്തോഷ ഭാഗ്യമിതു;- എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേ ദൃഷ്ടിവച്ചു ആലോചന നല്കുന്നവനേ പോകേണ്ട വഴി എന്നെ കാണിക്കുന്നവനേ ആശ്രയിക്കുന്നോനെ കൃപ […]
Read Moreസന്താപമില്ലതെല്ലും ആ നാട്ടിൽ
സന്താപമില്ലതെല്ലും ആ നാട്ടിൽ സ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2) ഈ മൺകൂടാരം മണ്ണോടു ചേരാൻ അല്പനേരം മാത്രം (2) ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാം ഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2) ആന്നുനാം കാണും ഈലോകെ ഓടി നെടിയത്തെല്ലാം ശൂന്യമെന്നു (2) നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻ വിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2) ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടം പ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)
Read Moreസന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോ പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം… വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം… ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം… ആരും […]
Read Moreസന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻതിരുകൃപയോ സാന്ത്വനകരമേ ചന്തം ചിന്തും നിന്തിരുകരമെൻ ചിന്താഭാരം നീക്കിടുന്നതിനാൽ എരിതീ സമമായ് ദുരിതം പെരുകി ദഹനം ചെയ്തിതു ഗുണചയമഖിലവും അന്നാളിൽ നിന്നാശയമുരുകി വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി ഒരു നാൾ തവ കൃപ തെളിവായ് വന്നു കരളു തുറന്നു കരുതി ഞാനന്നു എത്താസ്നേഹം കരുതി നീയെന്‍റെ ചിത്താമോദം വരുത്തി നീ പരനേ! എന്തേകും ഞാൻ പകരമിതിന്നു ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ് എൻ നാളെല്ലാം നിന്നുടെ പേർക്കായ് മന്നിൽ നിൽപ്പാൻ കരുണ […]
Read Moreരക്തത്താൽ ജയം രക്തത്താൽ ജയം
രക്തത്താൽ ജയം രക്തത്താൽ ജയം- രക്തത്താൽ ജയം യേശുവിൻ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻ യേശു ജയിച്ചു യേശു ജയിച്ചു യേശു ജയിച്ചു സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെ നാമും ജയിക്കും നാമും ജയിക്കും നാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെ സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽ വീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം- വീണ്ടെടുത്തോർ നാം രക്തത്താൽ […]
Read Moreരക്തത്താൽ വചനത്താൽ ജയമേ
രക്തത്താൽ വചനത്താൽ ജയമേ എന്‍റെ യേശുവിൻ നാമത്താൽ ജയമേ (2) എല്ലാ എതിരുകളും തകരും എല്ലാ രോഗങ്ങളും മാറും (2) എന്‍റെ യേശുവിൻ നാമത്താൽ (2) പകൽ പറക്കുന്ന അസ്ത്രമോ ഇരുട്ടിലെ മഹാമാരിയോ ഉച്ചെക്കുള്ള സംഹാരമോ നിനക്കൊന്നും പേടി പ്പാനില്ലേ (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത… അനർത്ഥങ്ങൾ ഭവിക്കയില്ല ബാധകളും അടുക്കയില്ല കല്ലിൽ കാലുകൾ തട്ടുകില്ല രാത്രി ഭയം നിന്നെ മൂടുകില്ല (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് […]
Read Moreരക്‌തത്താലെ അവനെന്നെ വിലക്കു വാങ്ങി
രക്തത്താലെ അവനെന്നെ വിലക്കു വാങ്ങി ജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2) ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2) മണവാട്ടി ഞാൻ മണവാട്ടി ഒരുക്കപ്പെടുന്നൊരു മണവാട്ടി (2) വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരും വാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേ മണിയറ വാസമോർത്താൽ ഉല്ലാസമേ (2) നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചു വിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചു ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2) അവകാശി ഞാൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

