Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ
ആകാശം ചായിച്ചു ഇറങ്ങേണമേ
താമസിക്കല്ലേ സീയോൻ മണാളാ
താമസിക്കല്ലേ ശാലേം രാജനേ
ആശയേറുന്നു നിൻ മുഖം കണ്ടിടാൻ

കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ
ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ
ബഹുദൂതരോടു കൂടെ ആർത്തിടുവാൻ
മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;-

ആമേൻ…

ലോകത്തിന്‍റെ മോഹം ഏറിടുന്നേ
പാപത്തിന്റെ ഭോഗം പെരുകിടുന്നേ
മയങ്ങുന്ന മണവാട്ടി പോലെ ജനം
മാറീടുന്നു പാപം തഴച്ചിടുന്നേ;-

ആമേൻ…

ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ
ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ
നിത്യനായ ദൈവമെ നീ എഴുന്നള്ളണേ
ശക്തിയെ പുതുക്കി സഭ ഒരുങ്ങീടുന്നേ;-

ആമേൻ…

ആദിത്യൻ പ്രഭാതകാലേ
ആമേൻ ആമേൻ എന്നാർത്തു പാടി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.