അൽപകാലം മാത്രം ഈ ഭൂവിലെ വാസം
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട്
എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം
നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ
മുത്തുമയമായ് വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിന്റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി
പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
നീതിയായ് നടന്നു നേർ പറഞ്ഞു മന്നിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ-മണ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും