Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ
ഏക സത്യദൈവമേയുള്ളൂ..
ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്
ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്

കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു
കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക…

ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും
പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏക

പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്
കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏക

സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്
സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക

ഏലോഹിം ഏലോഹിം ലമ്മാ
എല്ലാമെല്ലാം നിന്‍റെ ദാനം
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.