എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
പൊൻമുഖം ഞാനെന്നു കാണും
വാനിൽ വന്നന്തികേ എന്നു ചേർക്കും
വൻ വിനകൾ എന്നു തീരും
മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ
ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു
എന്നു നീ വന്നിടും യേശു നാഥാ
നിൻമുഖം ഞാനെന്നു കാണും
വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻ
എന്നുമെൻ ഞാനവന്റേതെന്നുമെന്നും
ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും
ജീവിതേശാ! നീ മതിയേ
ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി
ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽ
മന്നിതിൽ ജീവിക്കും കാലമെല്ലാം
നിന്നെ മാത്രം സേവിക്കും ഞാൻ
ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട
നിൻജനത്തിൻ കഷ്ടം മാത്രം എൻ പ്രമോദം
നിൻമഹാ പ്രേമത്തിൻ തീയണയ്ക്കാൻ
മന്നിലില്ല വൻ പ്രളയം
സ്വർഗ്ഗനാട്ടിൽ വന്നിടുമ്പോൾ എൻ ഹൃദയം
ആർത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാൻ
പാടെഴും കാൽകരം കണ്ടിടുമ്പോൾ
വീണിടും ഞാൻ നിന്‍റെ മുമ്പിൽ
യേശു എൻ ഉള്ളത്തിൽ- എന്ന രീതി
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും