Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യ

എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കർത്തൻ
ഘോരമരണം മൂലമായ് വീരനായ് കാണിച്ചു

അഗാധമാമവൻ സ്നേഹം നാവിനാൽ വർണ്ണിച്ചുകൂടാ
യേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വർണ്ണിപ്പാൻ

മുൾക്കിരീടം ധരിച്ചവൻ ഏറെ കഷ്ടവും ഏറ്റവൻ
എന്നും ഞാൻ ജീവിപ്പാനവൻ തൻജീവനെ വിട്ടു

സമാധാനമറ്റവനായ് സമാധാനം ഞാൻ അവനിൽ
കണ്ടെത്തിയതു വർണ്ണിപ്പാൻ എന്നാൽ അസാദ്ധ്യമേ

ക്രിസ്തുവിൽ കണ്ടെത്തിയേ ഞാൻ വാസ്തവാം സന്തോഷത്തെ
മന്നിലെ സന്തോഷമപ്പോൾ ഹീനമെന്നെണ്ണുന്നു

എന്നെ ശക്തനാക്കീടുന്നവൻ മൂലം
എന്നെ വീണ്ടെടുത്തു ലോക രക്ഷകൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.