Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജയവീരരായ് നാം പോർ വീരരായ്

ജയവീരരായ് നാം പോർ വീരരായ്
ജയത്തിൻ കാഹളം മുഴക്കീടുക (2)
പ്രീയൻ വേഗം ആഗമിക്കാറായ്
നാം കാഹളം മുഴക്കിടാം വീരരേ (2)

കർത്തൻ തൻ വേല ചെയ്ത നാൾ കഴിക്കുക
പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2)
പോർചെയ്യുക നാം പേർവീരരേ-തൻ
ജയക്കൊടി നാം ഉയർത്തീടുക (2)

പ്രിയൻ വേഗം വാനമേഘ വന്നിടുമേ
കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2)
വേഗം ഒരുങ്ങീടുക തിരുസഭയെ നാം
ജയത്തിൻ കാഹളം മുഴക്കിടുക (2)

തന്നോടുകൂടെ പന്തിയിരിക്കും
തനിക്കായ് കാത്തിരിക്കും തൻ വിശുദ്ധർ (2)
തന്നോടുകൂടി നിത്യം വാഴുമേ തൻ
സ്തുതികൾ അവർ മുഴക്കീടുമേ (2)

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.