Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
കർത്തനെ സ്തുതിച്ചീടുവിൻ
ത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടും
ഉല്ലസിച്ചാർത്തിടുവിൻ (2)

അവൻ നല്ലവൻ ദയ എന്നുമുള്ളത്
അതുന്നതൻ സ്തുതി എന്നുമവന് (2)

കോടി കോടി ദൂതഗണങ്ങൾ
വാഴ്ത്തി പുകഴ്ത്തിടുന്നു
ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി
അവനിയിൽ അവതരിച്ചു (2)

നന്മചെയ്തു. നാടെങ്ങും നടന്നവൻ
കണ്ണുനീർ അകറ്റുവാനായ്
പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ
ജീവനെ തന്നുവല്ലോ (2)

പൊന്നു നാഥാ എന്നു മേലേ വന്നീടുമോ
എന്നെയും ചേർത്തീടുവാൻ
നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ
വേഗം വന്നീടണമേ (2)

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.