കാറ്റെതിരായാലും ഓളങ്ങൾ ദുർഘടമോ നീരുറവോ
കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ല
പെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ല
കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ല
പെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ല
ഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെ
ദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവം
എന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെ
ഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെ
മുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെ
ഇവിടാർ വിട്ടു പോയാലും എന്നെ വിട്ടു പോകാതെ നിന്നതല്ലോ നിൻ കരുണ
വിട്ടു കൊടുക്കാത്ത എൻ യേശുവേ…
ദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവം
ഏതു നിലയിലും ആരാധിച്ചീടുമെ എൻ യേശുവേ മുഴു മനമോടെ ആരാധിച്ചീടുമെ
ഉലകത്തിൻ കണ്ണിൽ ഭോഷനായാലും നീ തുണ നിൽപ്പതാൽ ഭയമില്ല തെല്ലും
അപ്പാ നിൻ മുന്നിൽ നേരോടെ നിലപ്പാൻ നിൻ കൃപ മാത്രമെൻ ആശ്രയം നാഥാ
ഇനി-തോൽവികൾ വന്നാലും പാരെതിർനിന്നാലും അപ്പനല്ലോ നീയെനിക്കു
വിട്ടു മാറാത്ത എൻ യേശുവേ…
ദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവം
എന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെ
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു