Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നവയെറുശലേം പാർപ്പിടം തന്നിലെ

നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾ
ആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നു

ആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേ
ഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ;-

കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോ
രാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ;-

തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർ
ശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ;-

മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായി
തേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു;-

പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേ
മുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം;-

നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേ
മർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ;-

എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽ
കോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ;-

നീതി പുരമാകും സ്വർഗ്ഗ സീയോൻ
നീ കൂടെ പാർക്കുക എൻയേശു രാജനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.