Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീതി പുരമാകും സ്വർഗ്ഗ സീയോൻ

നീതി പുരമാകും സ്വർഗ്ഗസീയോൻ
സർവ്വഭൂവിന്നും ആനന്ദമേ
ഉയരം കൊണ്ടെത്ര മനോഹരമേ
അത്യുന്നതന്‍റെ നിവാസമേ

ജയത്തിൻ ഘോഷം മുഴങ്ങിടുന്നു
വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ
പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ
നിത്യം സീയോൻ ഗിരിയതിൽ ആമോദമായ്

പരിപൂർണയാം സ്വർഗ്ഗ സീയോൻ
തേജസ്സാൽ നിത്യം ശോഭിതമേ
രാത്രിയില്ലാത്തതാം ദേശമതിൽ
നീതിസൂര്യൻ വെളിച്ചമല്ലോ;- ജയ…

ദൈവനഗരത്തിൻ മൂലക്കല്ലാം
ക്രിസ്തുവോടൊത്തു കാണുന്നിതാ
അപ്പൊസ്തലന്മാർ പ്രവാചകന്മാർ
ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ…

ആദ്യഫലത്തിന്‍റെ പ്രഥമഫലം
നൂറ്റിനാല്പത്തി നാലായിരം
താതൻ സുതൻ നാമം ധരിച്ചവരായ്
എന്നും സീയോനിൽ സേവചെയ്യും;- ജയ…

സീയോനിൻ പണിപൂർണ്ണമാകും
പ്രിയൻ തൻ തേജസ്സിൽ വന്നീടും
ജയാളികളെ തൻ കൂടെ ചേർക്കും
അവർ കാന്തനോടെന്നും വാഴും;- ജയ…

യേശുവിനായെൻ ജീവിതം നല്‍കാമെൻ
നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
Post Tagged with


Leave a Reply