Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം

ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ
നീ എനിക്കുത്തരം നൽകി
എന്‍റെ ഉള്ളിൽ ബലം നൽകി
എന്നെ ധൈര്യപ്പെടുത്തി
എൻ വഴി കുറവു തീർത്തു

കഷ്ടങ്ങൾ തീർന്നീടാറായ്
പ്രതിഫലം ലഭിക്കാറായ്
എൻ സാക്ഷി അങ്ങു സ്വർഗ്ഗത്തിലും
എൻ ജാമ്യക്കാരൻ ഉയരത്തിലും

എണ്ണുന്നെൻ ഉഴൽച്ചകളെ
കണ്ണുനീർ തുരുത്തിയിലും
നിന്‍റെ പുസ്തകത്തിലവ
എഴുതിയിരിക്കയാൽ
ഒന്നിലും ഭയപ്പെടില്ല;- കഷ്ടങ്ങൾ

യഹോവ എൻ പരിപാലകൻ
വലഭാഗത്തെന്നും തണലും
പകൽ സൂര്യനെങ്കിലും
രാത്രി ചന്ദ്രനാകിലും
ഒന്നും എന്നെ ബാധിക്കയില്ല;- കഷ്ടങ്ങൾ

ആറു കഷ്ടം കഴിയും
ഏഴാമത്തേതിലും കാക്കും
തിൻമ തൊടാതവൻ
നൻമയാൽ കാത്തിടും
വൻ കൃപയിൽ ദിനവും;- കഷ്ടങ്ങൾ

ഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.