Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു
എൻ സഹായം എവിടെ നിന്നു വരും
എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിങ്കൽ നിന്നല്ലോ

നിന്‍റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകില്ല
അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ;-

യഹോവ നിന്‍റെ പരിപാലകൻ
യഹോവ വലഭാഗേ നിനക്കു തണൽ
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാതൊന്നും ബാധിക്കയില്ല;-

യഹോവ നിന്നെ പരിപാലിക്കും
നിന്‍റെ പ്രാണനെയും അവൻ പരിപാലിക്കും
നിന്‍റെ ഗമനത്തെയും ആഗമനത്തെയും
ഇന്നും എന്നേക്കും പരിപാലിക്കും;-

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധി
ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗഭവനത്തിൽ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.