Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പരിമള പർവ്വത നിരകളിൽ നിന്നു

പരിമള പർവ്വത നിരകളിൽ നിന്നു
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എന്‍റെ പ്രിയനെ കണ്ടുവോ?

ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ

നിൻ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായ്
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു;- ഹാലേ…

മുന്തിരിവള്ളിക്കുടിലിലിരിക്കും
ചെറുമാൻ പോലെയവൻ
കാട്ടുമരങ്ങൾക്കിടയിൽ വളരും
നല്ലൊരു നാരകമായ്;- ഹാലേ…

യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ
അവനരുളിയ കാലം
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും;- ഹാലേ…

പാവനാത്മദാനം പകർന്നീടെണം ദേവാ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.