Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആകുലൻ ആകരുതേ മകനേ

ആകുലൻ ആകരുതേ മകനേ
അസ്വസ്ഥൻ ആകരുതേ
ആധിയിൽ ആയുസ്സിനെ
നീട്ടാൻ ആകുമോ നരനുലകിൽ(2)

സോളമനെക്കാൾ മോടിയിലായ്
ലില്ലിപ്പൂവുകൾ അണിയിപ്പൂ
നിന്നെ കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക(2)

വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ
പോറ്റും കരുണാമയനല്ലോ
വത്സല താതൻ പാലകനായ്(2)

ക്ളേശം ദുരിതം പീഢനവും
രോഗം അനർത്ഥം ദാരിദ്ര്യം
ഒന്നും നിന്നെ അകറ്റരുതേ
രക്ഷകനിൽ നിന്നൊരുനാളും(2)

ആകുലതയിൽ ആശ്വാസമായ്
ആകാശത്തേരതിൽ ക്രിസ്തേശുരാജൻ
Post Tagged with


Leave a Reply