Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആനന്ദം ആനന്ദം എനിക്കേറിടുന്നേ

ആനന്ദം! ആനന്ദം! എനിക്കേറിടുന്നേ
പ്രിയനോടുള്ള വാസം നിനയ്ക്കുമ്പോൾ
ഞാൻ അവനും അവൻ എനിക്കും
ഇന്നുമെന്നും സ്വന്തമത്രെ

അതിവേഗം കണ്ടിടുമേ – എൻ പ്രിയനെ
വേഗം കണ്ടിടുമേ
എൻ ക്ലേശം ആകെ മറന്നു – ആമോദമായ്
ഹല്ലേലുയ്യാ പാടും ഞാൻ

ഓടുന്നു! ഓടുന്നു. ഞാൻ ലാക്കിലേക്ക്
എന്റെ പിൻപിലുള്ളതൊക്കെ മറന്നു
വിരുതെനിക്കു അതു നിശ്ചയം
വിരവിൽ ഞാൻ പ്രാപിച്ചിടും

തേടുന്നു! തേടുന്നു! സ്വാസ്ഥ്യമതേ
വാട്ടം മാലിന്യം ആകെയും ത്യജിച്ചു
പ്രാപിക്കുമേ തിരുസന്നിധൗ
വാഴ്ചയും അധികാരവും – ഞാൻ

പറന്നു പറന്നു ഞാൻ ഉയർന്നിടുമേ
പരനമിതബലമെനിക്കേകിടും
ക്ഷീണിക്കില്ല – തളരുകില്ല.
തൻ കൃപ എൻ ആശ്രയം – ഞാൻ

തേജസ്സിൽ തേജസ്സിൽ! ഞാൻ പാർത്തിടുമേ
താതനോടു യുഗായുഗം വാഴുമേ
ശോഭിച്ചിടും അവൻ സന്നിധി
ശോഭയേറും സ്വർഗ്ഗ സീയോനിൽ – ഞാൻ

ആമേൻ ആമേൻ എന്നാർത്തു പാടി
ആനന്ദം ആനന്ദം ആനന്ദമേ
Post Tagged with


Leave a Reply