ആരാധനയ്ക്കു യോഗ്യനെ നിന്നെ
ആരാധനയ്ക്കു യോഗ്യനെ
നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ
ആത്മാവിൽ ആരാധിക്കാം
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ
പാപത്താൽ നിറയപ്പെട്ട എന്നെ
നിന്റെ പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി
രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും
ആത്മാവിൽ ആരാധിക്കും
വാഗ്ദത്തം പോലെ നിന്റെ സന്നിധാനെ
നിൻ മക്കൾ കൂടിടുന്നേ
മദ്ധ്യേ വന്നനുഗഹം ചെയ്തുടാമെന്നുര
ചെയ്തവൻ നീ മാത്രമേ-എന്നാളും
ആത്മാവിൽ ആരാധിക്കാം
ആദിമനൂറ്റാണ്ടിൽ നിൻ ദാസർ
മർക്കോസിൻ മാളികയിൽ
നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ
ആത്മാവിൽ ആരാധിക്കാൻ
ചെങ്കടൽ കടന്ന മിർയ്യാം തൻ കയ്യിൽ-
തപ്പെടുത്താർത്തതുപോൽ
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും
സത്യത്തിലും സ്തുതിക്കും
കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ
പൂണ്ണമായ് നീങ്ങിടട്ടെ
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ
ആത്മാവിൽ ആരാധിക്കും കർത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള