Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
ആരാധിക്കുമ്പോൾ അപദാനം പാടിടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം

ആ പദമലരിൽ താണുവീണു വന്ദിച്ചീടാം
ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം
എൻ മനസ്സിൽ നീ നീണാൾ വാഴേണം(2)

യേശുനാഥാ ഒരു ശിശുവായ് എന്നെ
നിന്‍റെ മുമ്പിൽ നൽകീടുന്നേ
എൻ പാപമേതും മായിച്ചു നീ
ദുഃഖഭാരമെല്ലാം മോചിച്ചു നീ

ആത്മാവിൽ നീ വന്നേരമെൻ
കണ്ണീരു മാറും ആനന്ദമായ്(2);-

സ്നേഹനാഥാ ഒരു ബലിയായ്
ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ
എന്റേതായതെല്ലാം സമർപ്പിക്കുന്നു
പ്രിയനായ് എന്നെ സ്വീകരിക്കു

അവകാശിയും അതിനാഥനും
നീ മാത്രമേശു മിശിഹായേ(2);-

ആരിവർ ആരിവർ നിലയങ്കി ധരിച്ച
ആയുസ്സെന്തുള്ളു നമുക്കിങ്ങായുസ്സെന്തുള്ളു
Post Tagged with


Leave a Reply