Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരിവർ ആരിവർ നിലയങ്കി ധരിച്ച

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ?
അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ

അങ്കികൾ കുഞ്ഞാട്ടിൻ തിരു ചങ്കതിൽ നിന്നൊഴുകും
തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;-

ആരിവർ…

ആകയാൽ അവർ- ഇനിയും- ദൈവ സിംഹാസനത്തിൻ മുന്നിൽ
ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാപ്പകലവർ സേവ ചെയ്യും;-

ആരിവർ…

സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ
ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;-
ആരിവർ…

ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും
ദൈവം തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ താൻ;-

ആരിവർ…

ആവസിക്ക നീയെന്നും വിശുദ്ധ
ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
Post Tagged with


Leave a Reply