Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ

ആരാധിക്കാം കർത്തനെ
പരിശുദ്ധാത്മാവിൽ ആരാധിക്കാം
പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ
വിശുദ്ധിയിൽ ആരാധിക്കാം-ആരാധി…

സത്യത്തിൽ ആരാധിക്കാം
സർവ്വമഹത്വത്തിനും യോഗ്യനെ
സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ
ആത്മാവിൽ ആരാധിക്കാം;- ആരാധി…

ദൂതവൃന്ദം ആരാധിക്കും
മഹാപരിശുദ്ധനാം കർത്താവിനെ
ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ
സ്തോത്രം ചെയ്താരാധിക്കാം;- ആരാധി…

വിശുദ്ധന്മാർ ആരാധിക്കും
തേജസ്സേറും കർത്താവിനെ
ഏകമനസ്സോടെ ഏകാത്മാവോടെ
ആർത്തുപാടി ആരാധിക്കാം;- ആരാധി…

ആരാധിക്കാം നമുക്കാരാധിക്കാം
ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.