Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരേ അയക്കേണ്ടു ആർ നമുക്കായി

ആരേ അയക്കേണ്ടു
ആർ നമുക്കായി പോയിടും
വയലേലകൾ വിളഞ്ഞിടുന്നു
വേലക്കാരോ ചുരുക്കമേ(2)

ദൈവശബ്ദം കേൾക്കുമോ
ഇനി അവസരം ലഭിക്കുമോ(2)
ആത്ശക്തിയോടെ പോയിടാം
താതനിഷ്ടം ചെയ്തിടാം(2);- ആരേ…

ആയിരങ്ങൾ നശിച്ചിടുന്നു
പാപച്ചേറ്റിൽ വീണതാ(2)
കൈക്കുപിടിച്ചു കയറ്റിടാം
ദൈവസേവ ചെയ്വോരേ(2);- ആരേ…

ഒരുങ്ങാം നാം ശക്തിയോടെ
പുതുബലത്താൽ പോയിടാം(2)
കർത്തൻ വേല ചെയ്തു-തീർക്കാം
കാലം തീരുന്നു വേഗം പോകാം(2);- ആരേ…

ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ
ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
Post Tagged with


Leave a Reply