Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആയിരം ആണ്ടുകൾ ഒരുനാൾ പോലെ

ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
ആയിരം കൊടികളും നാലണപോലെ
നഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായി
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

ഞാൻ പാടും ആടിപ്പാടും
എന്‍റെ യേശുവിന്റെ നല്ലനാമം പാടും
ക്രൂശിൽ പ്രാണനേകി
എന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടും

തിന്മക്കായ് സാത്താൻ ചെയ്തെങ്കിലും
നന്മക്കായ് തീർത്തു എന്റെ ദൈവം
പഴയതെല്ലാം നീക്കി പുതിയവയെ തന്നു
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻ
ആശയറ്റ വാക്കൊന്നും പറയില്ല ഞാൻ
എഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെ
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

ദുഃഖങ്ങൾ എല്ലാം ആനന്ദമായ്
പരിഹാസം എല്ലാം ആദരങ്ങളായ്
മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോ
സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

ആയിരം സ്തുതികളേക്കാൾ അനുസരണം
ആവശ്യ നേരത്തെൻ ആശ്വാസമായി
Post Tagged with


Leave a Reply