Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആയിരം സ്തുതികളേക്കാൾ അനുസരണം

ആയിരം സ്തുതികളേക്കാൾ
അനുസരണം വലിയതല്ലോ
പതിനായിരം വരങ്ങളേക്കാൾ
സ്നേഹം ശ്രേഷ്ഠമല്ലോ

ജീവിതം സൗഭ്യമാക്കിടാം
ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാം
ഭവനമോ സന്തുഷ്ടമക്കിടാം
ദൈവവചനം അനുസരിക്കുകിൽ

കർത്തവേ കർത്തവേ എന്നുരചെയ്യും
മർത്ത്യരാകും നാം ഏതുമില്ല
ഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർ
സ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം…

പ്രാർത്ഥനയും യാചനയും ഉയരും ഭവനം
കീർത്തനങ്ങളാൽ ആരാധനയും
സ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവും
പാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം…

സ്നേഹത്തിന്‍റെ നൗകയിൽ യാത്ര ചെയ്യുകിൽ
ത്യാഗത്തിന്‍റെ മേടുകൾ സഞ്ചരിക്കുകിൽ
സത്യത്തിന്‍റെ പാതയിൽ നീതി നിറവിൽ
സൗഭാഗ്യമാക്കിടാം ഈ ജീവിതം;- ആയിരം…

ആയിരങ്ങൾ ആഹാരമില്ലാതെ
ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
Post Tagged with


Leave a Reply