Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അഞ്ചാം രാജിതമുണ്ടാമേ പരം

അഞ്ചാം രാജിതമുണ്ടാമേ പരം – അഞ്ചാം
തുഞ്ചിടാതെ കേൾക്കലിന്നു നെഞ്ചിലാനന്ദം വളർത്തുന്നു

ആദാമിനുല്പത്തിനാളിതിലേവം
ഓതിനാനീശൻബ് ഭൂവിൽ പ്രഭാവം
നീ വാണടക്കുന്നെന്നാകിലോ പാപം
ചെയ്യാത്മരാജ്യം വിനിഷ്ടമാകീടിന
അഞ്ചാം

സിംഹപ്രതാപിയാം ബാബിലോൺ രാജൻ
സാമ്രാജ്യമൂർത്തി തൻ പൊൻ ശിരസ്സായോൻ
ബി.സി.യറുന്നൂറ്റിയാറിൽ സ്വരാജ്യം
സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാ
അഞ്ചാം

വെള്ളസാമ്രാജ്യമാം പേർഷ്യഭല്ലകം
അഞ്ഞൂറ്റിമുപ്പത്തിയെട്ടിൻ തുടസ്സം
ബാബേൽ തകർത്തിരുനൂറ്റെട്ടു കൊല്ലം
വാണിതു വല്ലാത്ത ഹിംസസ്വഭാവിയാ
അഞ്ചാം

പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങൾ
തുള്ളിക്കളിക്കുന്ന ഗ്രീക്കു സൈന്യങ്ങൾ
മാസിഡോണിൽ നിന്നുദിച്ചേഴുകൊല്ലം
നിസ്തുല്ല്യ മാഹാത്മ്യ മൊത്തു വാഴുമേ
അഞ്ചാം

ശ്രീമാനലക്സാണ്ടർ ഭൂപതി വീരൻ
സീമാതിരിക്ത പരാക്രമസാരൻ
ഭൂവിയോഗം ചെയ്തുപോതു നാലായി
ഭാഗിച്ചു താമ്രമാം തദ്രാജ്യമായവ
അഞ്ചാം

ബി.സി.ദശത്രയേ റോമയിൻ കൈസർ
നാശമാക്കി ഗ്രീക്കു രാജിതം റോമർ
സാമ്രാജ്യമൊന്നു സംസ്ഥാപനം ചെയ്താർ
കാളായസത്തിന്റെ കാഠിന്യമുള്ളതാ
അഞ്ചാം

മുന്നൂറ്ററുപത്തിനാലു ക്രിസ്താബ് ദേ
രണ്ടായി പിരിഞ്ഞതു റോമാ സാമ്രാജ്യം
അപ്പൊഴെ മണ്ണാൽ ദുഷിച്ചിരുമ്പാകെ
കെൽപ്പു കെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പ തന്നി
അഞ്ചാം

ഉന്നതമായ ഗിരിക്കുമേൽ നിന്നു
വന്നിടും കല്ലുപാദാന്തികെ ചെന്നു
ചൂർണ്ണീകരിക്കുമീ രാജ്യങ്ങളെന്നു
വന്ന കല്ലു വൻ മലയ്ക്ക് തുല്ല്യമായ് നിറഞ്ഞു വാഴു
അഞ്ചാം

ലോക രാജാക്കളിൻ കാലത്തു ദൈവം
ഭൂവിൽ പരത്തുന്ന നിത്യരാജത്വം
അന്യജാതിക്കായ് വിടപ്പെടാസത്യം
ഉന്നതന്‍റെ നന്ദനർക്കു തന്നെയാണതെന്നുമോർക്കീ
അഞ്ചാം

അടവി തരുക്കളിന്നിടയിൽ
അങ്ങേ പോലെ ആയിത്തീരാൻ


Leave a Reply