അൻപിതോ യേശുനായകാ
അൻപിതോ യേശുനായകാ
തന്നിതോ ഏഴയ്ക്കായ് നിൻജീവനെ
പാപിയാമെൻ പാപമെല്ലാം
പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?
എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ
എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ
കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ
അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;-
അൻ…
മരണത്തിൻ തരുണങ്ങൾ പലതു വന്നതും
മരണദൂതനരിയുവാനെൻ അരികിൽ നിന്നതും
ഇരുളിലായ് ഞാൻ ദുരിതമോടെ
കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;-
അൻ…
ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്
സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും
ആത്മദാനം നൽവചനം വരുന്നലോകത്തിൻ
ശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ…
എന്നു നീ വന്നീടും പെന്നുനായകാ
വരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേ
അരുമനാഥൻ തിരുമുഖം ഞാൻ
കണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;-
അൻ…
ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്
വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്
വൻ മഹിമയ്ക്കാകയും തൻ
കൂട്ടവകാശികളായ് തൻകൂടെ വാഴുവാൻ;-
അൻ…
ക്രിസ്തുവിൻ സാക്ഷ്യവും സകല ജ്ഞാനവും
കൃപാവരങ്ങളഖിലവും നിറഞ്ഞ് സ്ഥിരതയായ്
അരുമനാഥൻ വരവിനായ് ഞാൻ
വിരവോടെ ഒരുങ്ങിനില്പാൻ കഴിവുനൽകിയ;-
അൻ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള