Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അൻപു തിങ്ങും ദയാപരനേ

അൻപു തിങ്ങും ദയാപരനേ
ഇമ്പമേറും നിൻപാദത്തിങ്കൽ
നിൻ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക

വരിക വരിക ഈ യോ-ഗമദ്ധ്യേ
ചൊരിയെണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ

ഒന്നിലേറെയാളുകൾ നിന്‍റെ
സന്നിധാനത്തിങ്കൽ വരുമ്പോൾ
വന്നു ചേരുമവർ നടുവിൽ
എന്നു ചൊന്ന ദയാപരനെ;-

വരിക…

നിന്നുടെ മഹത്വസന്നിധി-
യെന്നിയേ ഞങ്ങൾക്കാശ്രമായ്
ഒന്നുമില്ലെന്നറിഞ്ഞീശനെ
വന്നിതാ ഞങ്ങൽ നിൻപാദത്തിൽ;-

വരിക…

തിരുമുമ്പിൽ വന്ന ഞങ്ങളെ-
വെറുതെ അയച്ചീടരുതേ
തരണം നിൻ കൃപാവരങ്ങൾ
നിറവായ് പരനേ ദയവായ്;-

വരിക…

അന്ത്യകാല അഭിഷേകം
അൻപിതോ യേശുനായകാ
Post Tagged with


Leave a Reply